നന്ദിനി സംഗമം 2017 ഉദ്ഘാടനം ഇന്ന്

Web Desk
Posted on October 18, 2017, 12:23 am

കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നന്ദിനി സംഗമം 2017 ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജു ഇന്ന് രാവിലെ 9.30ന് നല്ലില ഗബ്രിയേല്‍ കണവെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. എന്‍കെ പ്രേമചന്ദ്രന്‍ എംപി ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണം നടത്തും. കന്നുകുട്ടി പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍എന്‍ ശശി ആമുഖ പ്രഭാഷണം നടത്തും.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്തംഗം സി പി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂ, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാസാജന്‍, സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം വേണുഗോപാല്‍, ടി എന്‍ മന്‍സൂര്‍, ചെയര്‍പേഴ്‌സണ്‍ കെ. ഉഷാദേവി, ബ്ലോക്കംഗം ആര്‍ ബിജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബി ബാഹുലേയന്‍, ക്ഷീരസംഘം പ്രസിഡന്റ് പള്ളിമണ്‍ സന്തോഷ്, തുടങ്ങിയവര്‍ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി അനില്‍കുമാര്‍ നന്ദിയും പറയും.
രാവിലെ എട്ടു മുതല്‍ കന്നുകുട്ടികിടാരി പ്രദര്‍ശനവും 10ന് ശാസ്ത്രീയ കന്നുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ ക്ഷീരകര്‍ഷക സെമിനാറും നടക്കും. എസ്എല്‍ബിപി അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി ഗോപകുമാര്‍ മോഡറേറ്ററാകും. കുരിയോട്ടുമല ഹൈടെക് ഡയറി ഫാം സൂപ്രണ്ട് ഡോ. പി എസ് ശ്രീകുമാര്‍ ക്ലാസ് നയിക്കും.