ആധുനിക കാലഘട്ടത്തിലും ചൂഷണത്തിന് വിധേയമാകുന്ന കാടിന്റെ മക്കളെ കുറിച്ചും അതില്‍ നിന്നില്ലൊ അവരെ മോചിതനാക്കുവാന്‍ ശ്രമിക്കുന്ന വനപാലകന്റെ കഥയുമായി വിണ്ടും കോവില്‍മല (കോഴിമല) പ്രമേയമാകുന്നു. പ്രശസ്ത കഥാകൃത്ത് അജയന്റെ നാലാമത്തെ ‘ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍’ നോവലിലൂടെയാണ് ആധുനിക കാലഘട്ടത്തിലെ കാടിനേയും കാടിന്റെ മക്കളുടെയേയും കുറിച്ച് പ്രതിപാദ്യമാകുന്നത്.
18ന് വൈകിട്ട് 3ന് തിരിവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ സലിന് മാങ്കുഴിയ്ക്ക് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങില്‍ കവിയും ഗാനരചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രഭാവര്‍മ്മ മുഖ്യാതിഥിയാകും. രാകേന്ദുമുഖികള്, വെളിച്ചത്തിലേയ്ക്ക് തുറക്കാത്ത വാതില്‍, ഒരു ജന്മം സ്വര്‍ഗ്ഗം, ഒരു ജന്മം നഗരം എന്നിവയാണ് മുമ്പ് ഇറങ്ങിയ പുസ്തകങ്ങള്‍. നെടുങ്കണ്ടം സ്വദേശിയായ അജയന് ജോലി സംബന്ധമായി തിരുവനന്തപുരത്ത് താമസിച്ച് വരുന്നു.
English summary: Daivabgal Malayirangumbol novel
You may also like this video: