ദൈവത്തിന്റെ ഡൈ (കവിത)

Web Desk
Posted on August 18, 2019, 6:00 am

ദൈവത്തിന്റെ ഡൈ
അനില്‍ നീണ്ടകര

ഇനി നമുക്കും
നാണിക്കാതെ കറുപ്പിക്കാം.

നമ്മള്‍ തൊഴുതുനിന്ന
ആള്‍ദൈവങ്ങള്‍ രണ്ടും
ഇതാ നരമാഞ്ഞ് ചെറുപ്പമായി!

പാലാഴിയിലെ
അമൃത് ഭക്ഷിച്ചതല്ല,
ഫിലാഡെല്‍ഫിയയില്‍ നിന്ന്
സുരാസുരന്മാര്‍
ഒന്നിച്ചു കൊണ്ടുവന്ന
നിറക്കൂട്ടു ചാര്‍ത്തി.

‘ജിതേന്ദ്രിയ’രെങ്കിലും ഭയമാണ്,
വാര്‍ദ്ധക്യത്തെ,
മരണത്തെ,
സൗന്ദര്യക്കുറവിനെ .

വെളുത്ത മുടിയിഴകളില്‍
കറുത്ത സോക്‌സിട്ട്*
ശിഷ്ടകാലം നമുക്കും
കുട്ടികളാകണം.

.….….….….….….….….….……
*കല്പറ്റയ്ക്ക് ഒരു മറുവാക്ക്.
‘വെള്ള സോക്‌സിട്ട മുടിനാരുകള്‍’ എന്ന് കല്പറ്റ.