Thursday
22 Aug 2019

അവിവാഹിതകളായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൈവശം വച്ചാല്‍

By: Web Desk | Wednesday 17 July 2019 9:48 AM IST


ഗാന്ധിനഗര്‍ : അവിവാഹിതകളായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൈവശംവെക്കരുത്, വിലക്കുന്നത് ഗുജറാത്തിലെ ഠാക്കോര്‍ സമുദായം.സമുദായത്തിലെ അവിവാഹിതകളായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികള്‍.അവര്‍ കഠിനമായശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. വിലക്കുകളാണ് നടപടിയില്‍ മുഖ്യം. മൊബൈല്‍ഫോണ്‍മൂലം പെണ്‍കുട്ടികള്‍ കൂടുതല്‍ വഷളാകുന്നു എന്നതാണ് സമുദായമുഖ്യന്മാരുടെ കണ്ടെത്തല്‍.

സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച തീരുമാനം നിര്‍ദേശിക്കുന്നു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശം വ്യക്തമാക്കുന്നു.
ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Related News