October 7, 2022 Friday

Related news

October 6, 2022
October 5, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 29, 2022

യുപിയില്‍ പൊലീസിനെ ഭയന്ന് ദളിത് കുടുംബങ്ങള്‍ നാടുവിടുന്നു

Janayugom Webdesk
ലഖ്നൗ
July 7, 2021 9:09 pm

പൊലീസിനെ ഭയന്ന് ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ പാലിയ ഗ്രാമത്തില്‍ നിന്നുള്ള ദളിത് കുടുംബങ്ങള്‍ നാടുവിടുന്നു. ഗ്രാമമുഖ്യന്‍ അടക്കമുള്ളവരുടെ കുടുംബങ്ങളാണ് സ്വന്തം ഗ്രാമം വിട്ടത്. പൊലീസ് ഇവരുടെ വീടുകള്‍ തകര്‍ക്കുകയും ഫര്‍ണീച്ചറുകളും മറ്റ് വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും കൊള്ളയടിക്കുകയും ചെയ്തതോടെയാണ് ഇവര്‍ നാടുവിട്ടത്.

പരിശോധനയുടെ പേരില്‍ വീട്ടിലെത്തിയ പൊലീസ് സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും ചെയ്തു. ഇതുവരെ ആറോളം ദളിത് കുടുംബങ്ങളാണ് പാലിയയില്‍ നിന്നും പലായനം ചെയ്തത്.

കഴിഞ്ഞമാസം 29ന് ഒരു ഡോക്ടറും ഗ്രാമവാസികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് റൗനപൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥന്മാരെ പ്രദേശത്ത് കാവല്‍ നിര്‍ത്തുകയായിരുന്നു. ഇതേദിവസം രാത്രിയില്‍ പൊലീസ് ദളിത് കുടുംബങ്ങളുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ച് തകര്‍ക്കുകയും വിലപ്പെട്ട വസ്തുക്കള്‍ കൊള്ളയടിക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉയര്‍ന്ന ജാതിയിലുള്ളവരും ഉണ്ടായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

എന്നാല്‍ ഗ്രാമമുഖ്യന്‍ മുന്ന പസ്വാനും മക്കളും മറ്റ് ഗ്രാമവാസികളും ചേര്‍ന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. പസ്വാന്റെയും മറ്റ് രണ്ടു വീടുകളും തകര്‍ത്തതിനെ കുറിച്ച് പൊലീസിനോട് ചോദിച്ചപ്പോള്‍ ഗ്രാമവാസികള്‍ തന്നെയാണ് വീട് തകര്‍ത്തതെന്നാണ് വിശദീകരണം.

പൊലീസുകാര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തുവെന്നും ഇനി ഗ്രാമത്തില്‍ താമസിക്കാന്‍ കഴിയില്ലെന്നും ദളിത് കുടുംബങ്ങള്‍ പറയുന്നു. പൊലീസ് തകര്‍ത്ത വീടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കെതിരെ ഗ്രാമത്തിലെ സ്ത്രീകള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. വീടുകള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ എസ്‌സി, എസ്‌ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അസംഗഢില്‍ ദളിത് ഗ്രാമമുഖ്യനായ സത്യമേവ ജയതേ എന്ന പപ്പുവിനെ ഠാക്കൂര്‍ വിഭാഗക്കാര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.