പതിനെട്ട് വയസുള്ള ദളിത് പെണ്‍കുട്ടിയെ നിരന്തരമായ പീഡിപ്പിച്ച കേസില്‍ ഇതു വരെ 14 പ്രതികള്‍ അറസ്റ്റില്‍. ഇലവുംതിട്ട സ്‌റ്റേഷനിലെ രണ്ടും പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നും കേസുകളിലായിട്ടാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. റാന്നി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലു പേര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇലവുംതിട്ടയില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും പേരാണ് അറസ്റ്റിലായത്.
പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നു കേസുകളില്‍ ആദ്യത്തേതില്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുന്ന കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസില്‍ വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ അഫ്‌സല്‍ റഹിം (21), സഹോദരന്‍ ആഷിഖ് റഹിം (20), എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ് പഠിക്കുന്ന കടമ്മനിട്ട അമാംപാറക്കല്‍ വീട്ടില്‍ നിധിന്‍ പ്രസാദ് (21), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ആഷിഖ് വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നതിനൊപ്പം കോളജ് ജങ്ഷനിലെ വര്‍ക്ക് ഷോപ്പിലും ജോലി ചെയ്യുന്നു. അഫ്‌സല്‍ 2022 ലും കഴിഞ്ഞ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ആഷിഖും കൂട്ടുപ്രതിയാണ്.
മൂന്നാമത്തെ കേസില്‍ പത്തനംതിട്ട ചന്തയില്‍ മീന്‍വില്‍ക്കുന്ന കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), പൂങ്കാവില്‍ മീന്‍വില്‍പ്പന നടത്തുന്ന താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പത്തനംതിട്ട പോലീസ് സേ്റ്റഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്.
പത്തനംതിട്ട, കോന്നി പോലീസ് സേ്റ്റഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
ഇലവുംതിട്ട സ്‌റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.