March 29, 2023 Wednesday

Related news

March 17, 2023
March 14, 2023
March 6, 2023
November 21, 2022
November 4, 2022
October 17, 2022
October 9, 2022
October 9, 2022
September 30, 2022
September 21, 2022

യുപിയിൽ ദളിത് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു

Janayugom Webdesk
ലഖ്നൗ
June 7, 2021 9:39 pm

ഉത്തർപ്രദേശിലെ ബറേലിയിൽ ആറു പേർ ചേർന്ന് ദളിത് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു. ബറേലിയിലെ ഭഗവാൻപുർ ധിമ്രി ഗ്രാമത്തിലുള്ള 19കാരിയാണ് ബലാത്സംഗത്തിനിരയായത്. ശനിയാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. സ്കൂട്ടറുകളിൽ പോകുകയായിരുന്ന പെൺകുട്ടികളില്‍ ഒരാളെയാണ് ഒരു സംഘം യുവാക്കൾ തടഞ്ഞുനിര്‍ത്തി വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചത്. മറ്റൊരു സ്കൂട്ടറില്‍ ഉണ്ടായിരുന്ന സുഹൃത്തിനു നേരെയും അതിക്രമം ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി അബോധാവസ്ഥയിലാണ്. 

കേസിൽ വിശാൽ പട്ടേൽ (22), അനുജ് പട്ടേൽ (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടികളെ പ്രതികളുടെ സംഘം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി മൂന്ന് പെണ്‍കുട്ടികളെയും വലിച്ചിഴച്ചു കൊണ്ടുപോയി. ഇതിനിടെ ഒരു സുഹൃത്ത് രക്ഷപ്പെട്ടതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. പീഡനത്തിന്റെ ആഘാതത്തില്‍ നിന്നും പെണ്‍കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. 

സംഭവത്തില്‍ ആറ് പ്രതികളുടെയും പേരുകളടക്കം ഇസ്സത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ നീരജ്, അമിത്, നരേഷ് എന്നിവരെ കൂടി പിടികൂടാനുണ്ടെന്നും സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഒളിവില്‍ പോയവരെ കണ്ടെത്താനായി പൊലീസ് സംഘത്തെ ബറേലിയിലേക്ക് അയച്ചതായി പൊലീസ് സൂപ്രണ്ട് റോഹിത് സിങ് പറ‍ഞ്ഞു. അറസ്റ്റു ചെയ്ത പ്രതികളില്‍ ഒരാളെ വെടിവെച്ചാണ് കീഴ്പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Eng­lish Sum­ma­ry : dalit girl stu­dent gan­graped in uttarpradesh

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.