പീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു

Web Desk

ഇടുക്കി

Posted on October 31, 2020, 2:21 pm

പീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു. കഴിഞ്ഞ 23നാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി  പീഡനത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പെൺകുട്ടി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനു മനോജ് നിലവില്‍ റിമാന്റില്‍ ആണ്.

you may also like this video