Web Desk

ജയ്പൂര്‍

February 20, 2020, 4:36 pm

മോഷണക്കുറ്റം ആരോപിച്ച്‌ ദളിത് യുവാവിന്റെ മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി മര്‍ദ്ദിച്ചു

Janayugom Online

മോഷണക്കുറ്റം ആരോപിച്ച് രാജസ്ഥാനിൽ ദളിത് യുവാവിന്റെ മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കുറച്ചു ദിവസങ്ങൾ പഴക്കമുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോഷണക്കുറ്റം ആരോപിച്ച്‌ രണ്ടു ദളിത് യുവാക്കളെ രാജസ്ഥാനിലെ നാഗൗറിൽ ക്രൂരമായി മർദിക്കുന്നതാണ് വീഡിയോ.

വാഹനം സര്‍വ്വീസ് ചെയ്യാനായി എത്തിയ ദലിത് യുവാക്കളെയാണ് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചത്. സര്‍വ്വീസ് സെന്ററിലെ അലമാരിയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സര്‍വ്വീസ് സെന്ററിലുണ്ടായിരുന്ന ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗൗര്‍ പൊലീസ് സൂപ്രണ്ട് വികാസ് പഥക് വ്യക്തമാക്കി. ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ENGLISH SUMMARY: Dalit man attacked in rajasthan

YOU MAY ALSO LIKE THIS VIDEO