രാജസ്ഥാനിലെ അൾവാറിൽ ബൈക്ക് സ്ത്രീയെ ഇടിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ദളിത് ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അൾവാർ പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ചു. യോഗേഷ് ജാതവെന്ന യുവാവിനെയാണ് ജനകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഇരയുടെ വയസ് തെളിയിക്കുന്ന രേഖയും കേസിൽ നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും എൻസിപിസിആർ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈക്ക് കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കവേയാണ് യോഗേഷ് ഓടിച്ച വാഹനം യുവതിയുടെ ശരീരത്തിൽ തട്ടിയത്. വാഹനം അബദ്ധത്തിൽ തട്ടിയതാണെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ ജനക്കൂട്ടം തയ്യാറായില്ല.
തന്റെ മകനെ റാഷിദ്, സജീത് പഠാൻ, മുബിന എന്നിവരും മറ്റ് നാല് പേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് യോഗേഷിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. യോഗേഷിന്റെ കുടുംബം പരാതി നൽകിയതിനെ തുടര്‍ന്ന് ആറ് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ് യോഗേഷിന്റെ ചെവിയിൽ നിന്ന് രക്തം വന്നിരുന്നു. അൾവാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും നില ഗുരുതരമായതോടെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ക്രൂരമായി മർദ്ദനമേറ്റ യുവാവ് മൂന്ന് ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ മൃതദേഹവുമായി അള്‍വാർ‑ഭരത്പൂർ റോഡിൽ പ്രതിഷേധം നടത്തി. കുടുംബത്തിനായി നഷ്ടപരിഹാരവും ഗ്രാമവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
English summary: Dalit men murder: NCPCR demands probe report
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.