Janayugom Online
Dalit protest

ദളിതർ ദേശവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നു

Web Desk
Posted on June 14, 2018, 1:26 pm

കാലാവധി തീരാറായ നരേന്ദ്ര മോഡി സർക്കാർ ജോയിന്റ് സെക്രട്ടറി തലത്തിൽ നേരിട്ട് നിയമനം നടത്താൻ പോകുന്നതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ദേശവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നു. ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിനത്തോടെ പ്രക്ഷോഭം ആരംഭിക്കും. പാർലമെന്റിന്റെ മഴക്കാല സമ്മേളനം നടക്കുന്ന വേളയാണത്.

ഭരണഘടന ഉറപ്പു നൽകുന്ന പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്ന് ദളിത് സംഘടനകൾ ആരോപിക്കുന്നു. സംഘ് പരിവാറുകാരെ പിൻവാതിലിലൂടെ കേന്ദ്ര സെക്രെട്ടറിയേറ്റിന്റെ തലപ്പത്തു പ്രതിഷ്ഠിക്കാനുള്ള നീക്കമായാണ് ഇത് കാണപ്പെടുന്നത്.