26 March 2024, Tuesday

ദളിത് അവകാശ മുന്നേറ്റ സമിതി കേരള ഘടക രൂപീകരണയോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 8:47 am

സംസ്ഥാനത്ത് ദളിത് അവകാശ മുന്നേറ്റ സമിതി (എഐഡിആര്‍എം) ഘടക രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന പ്രവര്‍ത്തക യോഗം ഇന്ന് നടക്കും. രാവിലെ 11 ന് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും.

എഐഡിആര്‍എം അഖിലേന്ത്യ പ്രസിഡന്റ് എ രാമമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദളിത് സമൂഹത്തിന്റെ മോചനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദളിത് അവകാശമുന്നേറ്റ സമിതി രൂപീകൃതമായത്.

സിപിഐ, ബികെഎംയു സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്‍സി, എസ്‍ടി കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍ രാജന്‍ അറിയിച്ചു.

eng­lish summary;Dalit rights move­ment com­mit­tee Ker­ala unit for­ma­tion meet­ing today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.