27 March 2024, Wednesday

Related news

March 3, 2024
October 27, 2023
September 8, 2023
July 19, 2023
April 29, 2023
March 17, 2023
March 14, 2023
March 6, 2023
November 4, 2022
September 14, 2022

യുപിയിൽ ദളിത് സ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായി;പ്രതികളെ പിടികൂടാതെ പൊലീസ്

Janayugom Webdesk
ലഖ്നൗ
October 11, 2021 9:18 pm

ഉത്തര്‍പ്രദേശില്‍ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാതെ പൊലീസ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ജേവര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് 55 വയസുള്ള ദളിത് സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ വയലില്‍ പുല്ലരിയാന്‍ പോയതായിരുന്നു സ്ത്രീ. 

ഇവിടെ നിന്നും നാലുപേരടങ്ങിയ സംഘം കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. 

പ്രതികളില്‍ ഒരാള്‍ ഗ്രാമത്തില്‍ തന്നെ ഉള്ളയാളാണെന്ന് സ്ത്രീയുടെ മൊഴിയില്‍ പറയുന്നു. അയാളും സ്ത്രീ പുല്ലരിയാന്‍ പോയ വയലില്‍ കാലികളെ തീറ്റുന്നുണ്ടായിരുന്നു. പ്രതികളായ മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. അതേസമയം സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പൊലീസിന്റെ നടപടിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry : dalit woman raped in uttarpradesh and police not arrest­ing the culprits

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.