July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ശമ്പള തര്‍ക്കം: ദളിത് ജീവനക്കാരനെ തീവെച്ചു കൊന്നു

Janayugom Webdesk
October 26, 2020

ശമ്പള തര്‍ക്കം മൂലം മദ്യ വില്പനശാലയിലെ ദളിത് ജീവനക്കാരനെ തീവെച്ചു കൊന്നു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. ഝഡ്ക സ്വദേശിയായ കമല്‍ കിശോറാണ് കൊല്ലപ്പെട്ടത്. അഞ്ച് മാസത്തെ ശമ്പളം കിട്ടാത്തതുമായി ബന്ധപ്പെട്ട് കമല്‍ കിശോറും കടയുടമകളായ സുഭാഷ്, രാകേഷ് എന്നിവരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രിയില്‍ കമല്‍ കിശോറിനെ കടയ്ക്ക് അകത്ത് പൂട്ടിയിട്ടിട്ട് കടയ്ക്ക് പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു.

കടയിലെ ഫ്രീസറില്‍ നിന്നുമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. കമല്‍ കിശോറിന്റെ സഹോദരൻ രൂപ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമകള്‍ക്കെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കടയുടമകളായ സുഭാഷ്, രാകേഷ് എന്നിവര്‍ ഒളിവിലാണ്. കൃത്യം നടന്ന സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ഫൊറൻസിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ENGLISH SUMMARY : dalit man fire dead in rajasthan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.