ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഗായകർക്കും സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷൻ ഓപ് ഡാളസ് സംഗീത സായാഹ്നം (കാതോട് കാതോരം) സംഘടിപ്പിക്കുന്നു.
മാർച്ച് ഏഴ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് നാല് മണിയോടെ ഗാർലന്റ്ബൽറ്റ് ലൈനിലുള്ള ഇന്ത്യ കൾച്ചറൽ ആന്റ് എഡുക്കേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്. ആയിരത്തിൽപരം കുടുംബങ്ങൾക്ക് അംഗത്വമുള്ള അസോസിയേഷൻ മെമ്പർമാർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അർഹത.
സംഗീത സായാഹ്നം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
English Summary; Dallas Kerala Association’s “Kathodu Kathorum” on March 7
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.