ഡാമുകൾ തുറക്കുന്നു: ആശങ്ക നീളുന്നത് കൊച്ചി വരെ

Web Desk
Posted on August 09, 2018, 11:38 am
കൊച്ചി : ഇടമലയാർ അണകെട്ട് തുറന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടിനുള്ളിൽ വെള്ളം കയറി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ആലുവ മണപ്പുറത്തും വെള്ളം കയറി.
ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂര്‍ നേരം കൊണ്ടാണ് ആലുവയിലെത്തുന്നത്. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട് . റവന്യൂ ‚വകുപ്പടക്കം ജനപ്രതിനിധികൾ രംഗത്തെത്തി ജനങ്ങൾക്കു ആവശ്യമായ സൗകര്യം ചെയ്യുന്നുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലുവ താലൂക്കിൽ 2 ക്യാമ്പുകൾ തുറന്നു. ഏലൂർ ആനവാതിലിനു സമീപം എം ഇ എസ് സ്കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്.

 

ഗോപകുമാർ രാമ ചന്ദ്രൻ