കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു

Web Desk
Posted on August 11, 2019, 8:04 pm

നെടുങ്കണ്ടം: ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു. ഇരട്ടയാര്‍ ഡാമില്‍ 748.6 മീറ്ററായും കല്ലാര്‍ ഡാമില്‍ 820 മീറ്റര്‍ ആയി ജലനിരപ്പ് കുറഞ്ഞതിനെതുടര്‍ന്നാണ് രണ്ട് ഡൈവേര്‍ഷന്‍ ഡാമുകളുടേയും ഷട്ടറുകള്‍ താഴ്തിയത്. രണ്ട് ഡൈവേര്‍ഷന്‍ ഡാമുകളിലും എത്തുന്ന വെള്ളം ടണല്‍ വഴി ഇടുക്കി ജലാശയത്തില്‍ എത്തിക്കുന്നു. എന്നാല്‍ ഡാം പരിധി കവിഞ്ഞ് വെള്ളം എത്തുമ്പോള്‍ തുറന്ന് വിടും. കഴിഞ്ഞ വര്‍ഷവും ഈ രണ്ട് ഡൈവേര്‍ഷന്‍ ഡാമുകളും തുറന്ന് വിട്ടിരുന്നു.ജലനിരപ്പ് 751 മീറ്ററായി ഉയരുമ്പോള്‍ ഇരട്ടയാറും 823 മീറ്ററായി ഉയരുമ്പോള്‍ കല്ലാറിലേയും ഷട്ടറുകള്‍ ഉയര്‍ത്തും. ജലത്തിന്റെ വരവിന് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന്റെ അളവ് നിജപ്പെടുത്തുമെന്ന് ഡാം സുരക്ഷവകുപ്പ് അധികൃതര്‍ അറിയിച്ചു.