ദന്തേവാഡ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്യുന്നു

Web Desk
Posted on September 27, 2019, 12:41 pm

ദന്തേവാഡ: ദന്തേവാഡ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ ബിജെപി ലീഡ് പിടിച്ചു. 826 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്.

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവി കര്‍മയ്ക്ക് 6,101 വോട്ടുകള്‍ വരെ ലീഡ് നേടിയിരുന്നു. ബിജെപി്ക്ക് ആദ്യ റൗണ്ടില്‍ മാത്രമാണ് ലീഡ് നേടാനായിരുന്നത്. എന്നാല്‍ ദന്തേവാഡ നഗരത്തിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ചിത്രം മാറുകയായിരുന്നു.