നിങ്ങളുടെ ഓര്‍മ്മശക്തിയെ നശിപ്പിക്കുന്ന ഈ ഏഴുകാര്യങ്ങള്‍ അറിയാമോ?

Web Desk
Posted on April 25, 2019, 6:22 pm

നസിനെ ശാന്തമാക്കാനും തലച്ചോറിന്റെ ഭാരംകുറക്കാനും ആഗ്രഹമില്ലാത്തവരുണ്ടാകില്ല. മാനസിക പിരുമുറുക്കാന്‍ കുറയ്ക്കാന്‍ പലരും ചെയ്യുന്ന മദ്യപാനവും സിനിമകാണലുമെല്ലാം തലച്ചോറിന് ഭാരമാവുകയാണ് പതിവ്. എന്നാല്‍ ചിലശീലങ്ങള്‍ ഒഴിവാക്കുന്നത് നമ്മുടെ തലച്ചോറിന് വിശ്രമാവസ്ഥയും ദീര്‍ഘായുസും പ്രദാനം ചെയ്യും. ജീവിതരീതിയിലുള്ള ചില മാറ്റങ്ങള്‍ തലച്ചോറിനും ഓര്‍മ്മക്കും ഭീഷണിയാണ്. ഓര്‍ക്കുക നാമുറങ്ങുമ്പോള്‍പോലും നമ്മുടെ തലച്ചോറ് പൂര്‍ണവിശ്രമത്തിലല്ലെന്നതാണ് സത്യം.
1.പ്രഭാതഭക്ഷണമുപേക്ഷിക്കുന്നതാണ് ഒന്നാമത്തേത്.

Related image

പ്രഭാതഭക്ഷണം നമ്മുടെ തലച്ചോറിനുവേണ്ടിയാണ്. തിരക്കുകള്‍ മൂലവും തടികുറയ്ക്കലിന്റെ പേരിലും പ്രഭാതഭക്ഷണം ഉപേക്ഷിച്ചാല്‍ അനുഭവിക്കുന്നത് തലച്ചോറാണ്. മിതവും പോഷക സമൃദ്ധവുമായഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ളകുട്ടികള്‍.
2.ഉറക്കം കുറയ്ക്കല്‍

Image result for phone use in night
ഉറക്കം ചുരുക്കുന്നത് പതിവാക്കിയാല്‍ തലച്ചോറിന് ക്ഷീണമാകുമെന്നത് നിശ്ചയമാണ്. തലച്ചോറിന് ഭാഗീകമായെങ്കിലും ലഭിക്കുന്ന വിശ്രമമാണ് ഉറക്കം. ഉറക്കം കുറയുന്നത് തലച്ചോറിലെ ന്യൂറോണുകള്‍ ശരിയായിപ്രവര്‍ത്തിക്കുന്നതിന് തടസമാകും. എട്ടുമണിക്കൂര്‍ ഉറക്കം ആണ് ആരോഗ്യകരമെങ്കിലും അതിന്റെ പകുതിപോലും ഉറങ്ങാത്തവരാണ് യുവതലമുറ.വായനപോലെയുമല്ല ഈ സമയം മൊബൈല്‍നോട്ടം കൂടിയാണെങ്കില്‍ പറയാനില്ല. ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് കുഴപ്പത്തിലേക്കുനിങ്ങളെ എത്തിക്കുമെന്നുറപ്പ്.
3.അമിതവും ആരോഗ്യകരമല്ലാത്തുമായ ഭക്ഷണശീലം.

Image result for fast food

പൊണ്ണത്തടിയും ബുദ്ധിയില്ലായ്മയുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കൂടുതല്‍കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കും.അത് ജങ്ക്ഫുഡ് ആയാല്‍ തകരാര്‍ ഏറും.
4.പുകവലി.

Image result for smoking

പുകവലി തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുമെന്ന് പഠനങ്ങള്‍പറയുന്നു. പുകവലിനിര്‍ത്തി 25വര്‍ഷമായിട്ടും തലച്ചോറിലെ കോശങ്ങളെ ആദ്യകാലത്തെ പുകവലി ബാധിച്ചതായി അമിത പുകവലിക്കാരില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.
5.നിര്‍ജ്ജലീകരണം

Image result for നിര്‍ജ്ജലീകരണം

ശരീരത്തിന്റെ 70ശതമാനം ജലമാണെന്നത് ജലത്തിന്റെ പ്രാധാന്യം വെളിവാക്കുന്നു. തലച്ചോറിന്റെ ശരിയായപ്രവര്‍ത്തനത്തിനും ജലം അത്യാവശ്യമാണ്. അമിതവ്യായാമവും അദ്ധ്വാനവും മൂലമുള്ള ജലനഷ്ടം തലച്ചോറിനെ ബാധിക്കും. ദാഹം തോന്നുന്നതിനെ മാത്രം ആശ്രയിച്ച് ജലം കുടിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം,. പക്ഷേ ദാഹത്തെ അവഗണിക്കുന്ന ശീലം ശരിയല്ല തന്നെ.മദ്യം ഉപയോഗിക്കുന്നവരും ജലാംശം നിലനിര്‍ത്ത്തുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തണം.
6.മധുരപ്രേമം

Image result for മധുരപ്രേമം
അമിതമായി ശരീരം അകത്താക്കുന്ന മധുരം തലച്ചോറിനെ ക്ഷീണിപ്പിക്കുകയും നാശത്തിലേക്കു നയിക്കുകയും ചെയ്യും. ശരീരത്തിന്റെ യും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിന് മധുരം വേണമെന്നിരിക്കിലും ആധുനികഭക്ഷ്യക്രമത്തില്‍ അമിതമായമധുരമാണ് നമ്മുടെ ഉള്ളിലെത്തുന്നത്. ഉദാഹരണത്തിന് സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവര്‍ വലിയൊരളവ് മധുരമാണ് അകത്താക്കുന്നത്. മധുരം സ്മൃതിനാശത്തിലേക്ക് എത്തിക്കും.
7.പിരിമുറുക്കം

Image result for stress
സ്ഥിരമായ പിരിമുറുക്കമനുഭവിക്കുന്ന ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തലച്ചോറ് നശിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരമായ പിരിമുറുക്കം മൂലം തലച്ചോറിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കോശങ്ങളെ ഇല്ലാതാക്കുകയും ഓര്‍മ്മക്കുറവുണ്ടാക്കുകയും ചെയ്യും. ഇത് തലച്ചോറ് ചുരുങ്ങാനും ഇടയാക്കും.