Wednesday
21 Aug 2019

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍

By: Web Desk | Wednesday 10 July 2019 10:17 AM IST


പ്രതീകാത്മക ചിത്രം

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈ എഫ്എഫ്എസ്എസ്‌ഐയുടെ ലാബില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളാണെന്ന് കണ്ടെത്തി.

കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക് പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയക്കും. കാഴ്ചയില്‍ ഉപ്പെന്ന് തോന്നുമെങ്കിലും മാരക വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും. എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്. പെട്ടികളിലാക്കി വാഹനങ്ങളിലെത്തുക്കുമ്പോഴും ഗോഡൗണില്‍ വച്ചും മായം ചേര്‍ക്കും. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ മീനുകളിലുള്ളത് കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണെന്ന് കണ്ടെത്തി. കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.

വിഷം കലര്‍ത്തിയ മീന്‍ കണ്ടെത്താന്‍ അതിര്‍ത്തികളില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയടക്കം കാര്യമായ പരിശോധനകളില്ല. മാരകവിഷമടങ്ങിയ മീനുകളാണ് തങ്ങളുടെ മാര്‍ക്കറ്റുകളില്‍ യാതൊരു പരിശോധനയും കൂടാതെ വില്‍ക്കുന്നത്.

You May Also Like This:

Related News