അങ്ങനെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഡാർക്ക് മോഡ് നടപ്പിലാക്കി മെസ്സേജിങ് അപ്പായ വാട്സ് ആപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ പൂർണതോതിൽ വാട്സ് ആപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ബീറ്റ ടെസ്റ്റിങ് പ്ലാറ്റഫോമിലുള്ളവർക്ക് മാത്രമേ നിലവിൽ ഈ സേവനം ലഭിക്കുകയുള്ളു.
v2.20.13 എന്ന പേരിൽ വാട്സ് ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമിലേക്ക് മാറാത്തവര്‍ക്ക്, ഡൗണ്ലോണ്ട് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി. വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടിൽ ഡാർക്ക് മോഡ് കണ്ണിന് ആശ്വാസം നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡാർക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത കൂടുതൽ ബാറ്ററി ലൈഫാണ്.
വാട്സ് ആപ്പിന്റെ വിവിധ ഫീച്ചറുക്കൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വലതുവശത്തെ മെനുവിലാണ് ഡാർക്ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്. സെറ്റിങ്സിൽ നിന്നാണ് ഡാർക്ക് മോഡിലേക്ക് പോകേണ്ടത്. അവിടെ ചാറ്റ്സ് ഭാഗം ക്ലിക്ക് ചെയ്ത ശേഷം തീം തെരഞ്ഞെടുക്കുക. ഇതിലാണ് ഡാര്‍ക്ക് മോഡ് എന്ന ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന് തെരഞ്ഞെടുത്തും ഓട്ടോമാറ്റിക്കായി ഡാർക്ക് മോഡിലേക്ക് മാറുന്ന വിധം സംവിധാനം ഒരുക്കാവുന്നതാണ്. ഇതിനെല്ലാം മുന്‍പായി വാട്സ് ആപ്പിന്റെ പുതിയ ബീറ്റ അപ്ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്.
English summary: Dark mode feature introduced in whats app
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.