എ​ന്‍റെ മു​ന്‍​ഗാ​മി​ക​ള്‍ കു​ര​ങ്ങ​ന്‍​മാ​രല്ല: പ​രി​ണാ​മ സി​ദ്ധാ​ന്തം ത​ള്ളി വീ​ണ്ടും കേ​ന്ദ്ര​മ​ന്ത്രി

Web Desk
Posted on July 01, 2018, 10:50 am

ന്യൂ​ഡ​ല്‍​ഹി: ചാ​ള്‍​സ് ഡാ​ര്‍​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്ത​ത്തെ ത​ള്ളി കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി സ​ഹ​മ​ന്ത്രി സ​ത്യ​പാ​ല്‍ സിം​ഗ് വീ​ണ്ടും രം​ഗ​ത്ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു  ഡാ​ര്‍​വി​ന്‍റെ സി​ദ്ധാ​ന്ത​ത്തെ ത​ള്ളി​കൊണ്ട് സ​ത്യ​പാ​ല്‍ സിം​ഗ് സംസാരിച്ചത്.

ഡാ​ര്‍​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം ശാ​സ്ത്രീ​യ​മാ​യി തെ​റ്റാ​ണ്. എ​ന്‍റെ മു​ന്‍​ഗാ​മി​ക​ള്‍ കു​ര​ങ്ങ​ന്‍​മാ​രാ​യി​രു​ന്നി​ല്ല. പ​ല​രും എ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്നു. ചി​ല​ര്‍ യോ​ജി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ല. ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ, അ​തു​മ​ല്ലെ​ങ്കി​ല്‍ 10–20 വ​ര്‍​ഷം ക​ഴി​ഞ്ഞ് ഞാ​ന്‍ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​രു​ന്നെ​ന്ന് നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും- സ​ത്യ​പാ​ല്‍ പ​റ​ഞ്ഞു. ശാ​സ്ത്ര വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു ത​നി​ക്കു വി​ഷ​യ​ത്തി​ല്‍ പി​എ​ച്ച്‌ഡി ഉ​ണ്ടെ​ന്നും മുൻപ്  ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി​യി​ല്‍ ഡാ​ര്‍​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ന്‍ വി​വാ​ദ​മാ​യി​രു​ന്നു. പ​രി​ണാ​മ സി​ദ്ധാ​ന്തം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സി​ദ്ധാ​ന്ത​ത്തി​ന് ശാ​സ്ത്രീ​യ അ​ടി​ത്ത​റ ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മാ​ന​വ​വി​ഭ​വ ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ അ​ട​ക്കം രം​ഗ​ത്തു​വ​ന്നു. ശാ​സ്ത്രീ​യ സി​ദ്ധാ​ങ്ങ​ളെ ത​ള്ളി​പ്പ​റ​യു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ജാ​വ​ദേ​ക്ക​ര്‍ സ​ത്യ​പാ​ലി​നെ താ​ക്കീ​ത് ചെ​യ്യു​ക​യു​മു​ണ്ടാ​യി.