ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ, തങ്ങളുടെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി ഡസ്സോൾട്ട് സഹകരിക്കും. ഈ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബിഎസ്‌ഇയിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. 2028 അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകൾ വിതരണം ചെയ്യാനാണ് ഡസ്സോൾട്ട് ലക്ഷ്യമിടുന്നത്. കോർപ്പറേറ്റുകൾക്കും സൈനിക ആവശ്യങ്ങൾക്കും ഈ ജെറ്റുകൾ ഉപയോഗിക്കാം. ഡസ്സോൾട്ട് ഏവിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.