September 26, 2022 Monday

Related news

September 25, 2022
September 9, 2022
August 30, 2022
August 29, 2022
August 20, 2022
August 17, 2022
August 16, 2022
August 12, 2022
August 9, 2022
August 5, 2022

ഹൈറേഞ്ചിലെ മണ്ണിന് കൂട്ടായി ഇന്തപ്പനകളും കായ്ച്ചു

സുനില്‍ കെ.കുമാരന്‍
നെടുങ്കണ്ടം
July 19, 2020 9:38 pm

സുനില്‍ കെ.കുമാരന്‍

അറേബ്യന്‍നാട്ടില്‍ മാത്രം വിളയുന്ന ഇന്തപ്പന ഇടുക്കിയിലെ ഹൈറേഞ്ചിലും വളര്‍ന്ന് കായ്ച്ചത് അപൂര്‍വ്വ കാഴ്ചയായി.
അറബ്‌നാടുകളിലെ ചുട്ടുപഴുക്കുന്ന കാലാവസ്ഥയില്‍ വളര്‍ന്ന് കായ്ഫലം നല്‍കുന്ന ഈന്തപ്പനയാണ് നെടുങ്കണ്ടം സ്വദേശിയുടെ വീട്ടുമുറ്റത്ത് വളര്‍ന്ന് കായ്ച്ചത്.

നെടുങ്കണ്ടം മാപ്പിളശ്ശേരി മാത്യു തോമസിന്റെ ഏലത്തോട്ടത്തിന് നടുവിലെ വീട്ടുമുറ്റത്താണ് ഈ അപൂര്‍വ്വ കാഴ്ച.വീടിന് മുമ്പില്‍ പത്തടിയോളം ഉയരത്തില്‍ നില്‍ക്കുന്ന ആണ്‍ പെണ്‍ പനകള്‍. ഇതിലൊന്നില്‍ പനം പട്ടകള്‍ക്കൊപ്പം മഞ്ഞയും കാവിയും കറുപ്പും നിറങ്ങളില്‍ പച്ചയും പഴുത്തതും പാകമാവാറായതുമായ ഈന്തപ്പഴ കുലകള്‍ കാണാം. രാജസ്ഥാനില്‍ നിന്നും മാത്യു വീട്ടുമുറ്റത്തെ ചെടിത്തോട്ടത്തില്‍ നടുവാനായ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തൈകള്‍ എത്തിച്ചത്.പ്രത്യേകിച്ച് വളപ്രയോഗമോ പരിചരണമോ കിട്ടാതെ വളര്‍ന്ന ചെടികള്‍ കഴിഞ്ഞ മഹാപ്രളയങ്ങളെ അതിജീവിച്ചാണ് ആദ്യമായ് കായ്ച്ചിരിക്കുന്നത്.

മഞ്ഞില്‍ വളരുന്ന ചെടിയായ ഏലത്തിനൊപ്പം മണലാരണ്യത്തിലെ ചെടിയും വളര്‍ന്ന് കായ്ചത് അപൂര്‍വ്വപ്രതിഭാസമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ് ഇത്തരത്തില്‍ ഈന്തപനകള്‍ കായ്ക്കുവാന്‍ കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ കോടമഞ്ഞിലും തണുപ്പിലും വിളഞ്ഞ് പഴുത്ത് കിടക്കുന്ന ഈത്തപ്പഴ കുലകള്‍ കാണുവാന്‍ നിരവധിയാളുകളാണ് ഇവിടേയ്‌ക്കെത്തുന്നത്.

Eng­lish sum­ma­ry: Dates palm in  idukki

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.