പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതി

Web Desk
Posted on September 21, 2020, 7:16 pm

നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍. തന്റെ അനുവാദമില്ലാതെയാണ് ആപ് ചിത്രം പരസ്യത്തിനുപയോഗിച്ചതെന്ന് കാണിച്ച് കൊല്‍ക്കത്ത പൊലീസിന് പരാതി നല്‍കി. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംപി ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മയെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്. എംപിയുടെ ചിത്രം ഒരു ഡേറ്റിംഗ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.

Eng­lish sum­ma­ry; dat­ing app used mp nus­rat jahan pic with­out con­sent

You may also like this video;