വിവാഹിതയായ മകൾ ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ അച്ഛൻ രണ്ടു പേരെ വെട്ടി കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി ജുൻജുനു ജില്ലയിലാണ് സംഭവം നടന്നത്. അനിൽ ജാട്ട് എന്നയാളാണ് യുവതി വിവാഹം ചെയ്ത ആളുടെ സഹോദരനെയും സുഹൃത്തിനെയും വെട്ടികൊലപ്പെടുത്തിയത്.
ദീപക് കുമാർ(20), സുഹൃത്ത് നരേഷ് കുമാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ദീപകിന്റെ വീടിന്റെ ടെറസിൽ ഉറങ്ങുകയായിരുന്ന ഇരുവരേയും അനിൽ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാല് മണിക്ക് ദീപകിന്റെ പിതാവ് രാജ്വീർ ആണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്.
ഹരിയാനയിലെ മഹേന്ദ്ര ജില്ല സ്വദേശിനിയായ യുവതിയെ ബുഹാന ടൗണിലെ ലാലാമണ്ഡിയിലേക്കാണ് വിവാഹം കഴിച്ചയച്ചിരുന്നത്. എന്നാൽ ജൂൺ രണ്ടിന് ഇവർ രാജ്വീറിന്റെ മറ്റൊരു മകനായ കൃഷ്ണയോടൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തിനു ശേഷം ഇരു കുടുംബങ്ങളും തമ്മിൽ കലഹങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.