Janayugom Online
FB love

ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് കാമുകന് വേണ്ടി 19കാരി അമ്മയെ കൊന്നു

Web Desk
Posted on December 26, 2018, 11:40 am

ചെന്നൈ: ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി മകള്‍ അമ്മയെ കൊലപ്പെടുത്തി. 19 കാരിയായ ദേവിപ്രിയയാണ് ഫേസ്ബുക്ക് പ്രണയത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്തി യത്. സംഭവത്തില്‍ മകള്‍ ദേവിപ്രിയ, കാമുകന്‍ എസ് സുരേഷ് എന്നിവരെും 16ഉം 17ഉം വയസ്സുള്ള മറ്റ് രണ്ടുപേരെയും പൊലീസ്  അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ ആഞ്ജനേയപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവാദി കോളജിലെ രണ്ടാം വര്‍ഷ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ് ദേവിപ്രിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരനായ സുരേഷുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണ് ദേവിപ്രിയ.

കുംഭകോണം സ്വദേശിയാണ് സുരേഷ്. ആന്ധ്രാപ്രദേശിലെ ഒരു ഫാക്ടറിയിലെ ജീവനക്കാര നാണിയാള്‍.  അതേസമയം ഇക്കാര്യം മറച്ചുവെച്ച് മൈസൂരുവില്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് താനെന്നാണ് ദേവിപ്രിയയെ ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ പരസ്പരം കണ്ടിട്ടില്ല.

എന്നാല്‍ ദേവിപ്രിയയുടെ അമ്മ ഭാനുമതി (50) മകളുടെ ഈ പ്രണയബന്ധത്തെ എതിര്‍ത്തി രുന്നു. ഇത്തരത്തിലുള്ള പ്രണയം വിശ്വസിക്കരുതെന്നും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അമ്മ ഉപദേശിച്ചു.

മകളുടെ നിരന്തരമായുള്ള ഫോണ്‍ ഉപയോഗത്തെയും ഭാനുമതി ശക്തമായി എതിര്‍ത്തു. ഇതില്‍ രോഷം പൂണ്ട മകള്‍ അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ദേവിപ്രിയ  സുരേഷിന്റെ സഹായം തേടി. ദേവിപ്രിയയുടെ ആവശ്യപ്രകാരം സുരേഷ് തന്‍റെ  പരിചയത്തിലുള്ള രണ്ട്പേരെ ദേവിപ്രിയയുടെ വീട്ടിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

കൊലയാളികളെ തന്‍റെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തിയ ദേവിപ്രിയ ഇരുവരെയും വീട്ടിനകത്തേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് അക്രമികളുടെ സഹായത്തോടെ ഭാനുമതിയെ ആക്രമിച്ചു. തുടര്‍ന്ന് അരിവാളുപയോഗിച്ച് കൊലപ്പെടുത്തി. ഭാനുമതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അക്രമികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. ചൊവ്വാഴ്ച സുരേഷിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ ഐടി ജീവനക്കാരനല്ലെന്ന് തെളിഞ്ഞിരുന്നു.
കോടതിയിലെത്തിയ ദോവിപ്രിയയെയും സുരേഷിനെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിട്ടു.  തിങ്കളാഴ്ചയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരാണ് കൊലയാളികളെന്നും പൊലീസ് പറഞ്ഞു.