20 April 2024, Saturday

Related news

March 10, 2024
January 26, 2024
December 27, 2023
December 20, 2023
November 24, 2023
November 3, 2023
October 9, 2023
October 7, 2023
October 7, 2023
October 3, 2023

തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

Janayugom Webdesk
September 10, 2021 11:27 am

തിരുവനന്തപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്. തിരുവനന്തപുരം ജില്ലയിലെ നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു. ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. ലീല മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അന്നമ്മയും മകളും തമ്മില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
eng­lish summary;daughter stabs Moth­er to death in Thiruvananthapuram
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.