29 March 2024, Friday

Related news

March 27, 2024
March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024

മതമേതായാലും പെൺമക്കൾക്ക് പിതാവിൽ നിന്ന് വിവാഹ സഹായത്തിന് അവകാശം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
April 19, 2023 11:02 am

പിതാവിൽ നിന്ന് വിവാഹച്ചെലവിന് ധനസഹായം ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. മതമേതായാലും വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട രണ്ട് പെൺമക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാതാപിതാക്കൾ അകന്നുകഴിയുകയാണെന്നും തങ്ങൾ അമ്മയോടൊപ്പമാണെന്നും മക്കൾ കോടതിയെ അറിയിച്ചു. വിവാഹച്ചെലവിന് പിതാവിൽനിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഏഴര ലക്ഷമാണ് അനുവദിച്ചത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി താന്‍ പണം ചെലവഴിച്ചെന്നും ഇനിയും പണം നൽകാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.

ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഹർജിക്കാർക്കു പിതാവിൽനിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികൾക്കു പിതാവിൽനിന്ന് വിവാഹസഹായം ലഭിക്കാൻ അർഹരാണ്. 2011‑ൽ ഇസ്മയിൽ‑ഫാത്തിമ കേസിൽ ഏതു മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് സഹായം നൽകാൻ ബാധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഹർജിക്കാർ പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ സ്വർണം ഉപയോഗിക്കാറില്ല. അതിനാൽ സ്വർണം വാങ്ങാനായി ആവശ്യപ്പെട്ട പണം കുറച്ച് വിവാഹസഹായമായി 15 ലക്ഷം രൂപ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

Eng­lish Summary:Daughters have right to mar­riage help from father regard­less of reli­gion: HC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.