പിതാവിന്റെ ശവസംസ്കാരത്തിനിടെ ചിതയിലേക്ക് ചാടിയ 34‑കാരിയായ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാജസ്ഥാനിലാണ് സംഭവം. കോവിഡ് ബാധിച്ചാണ് പിതാവ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ഒരാശുപത്രിയിലാണ് ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന് കോവിഡ് ബാധിച്ച് മരിച്ചത്.
ശര്‍ദയെ സംസ്കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെണ്മക്കളില് ഇളയവളായ ചന്ദ്ര ശര്‍ദ എന്ന യുവതി ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റിയെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു.
English summary: dautghter jumps on fathers body during covid cremetation in rajasthan
You may also like this video: