കോലിയോടൊപ്പം ഡിന്നര്‍ കഴിക്കണം, വിളിയും കാത്ത് ഓസീസ് സൂപ്പര്‍ താരം

Web Desk
Posted on January 15, 2020, 8:04 pm

മുംബൈ: ഇന്ത്യയ്ക്കെതിരായ  ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ട്വീറ്റാണ് ഇപ്പോല്‍ വൈറലായിരിക്കുന്നത്. കോലി ഡിന്നറിന് ക്ഷണിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് വാര്‍ണര്‍. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണര്‍ മനസ്സുതുറന്നത്.


വിരാട് കോലിയുടെ ഒരു വിളിക്കായി തന്റെ ഫോണ്‍ കാത്തിരിക്കുകയാണ്. ഏകദിന പരമ്പരയ്ക്കായി ഓസീസ് ടീം ഇന്ത്യയിലെത്തിയിരിക്കെ വിരാട് കോലി വാര്‍ണറുടെ ആഗ്രഹം സ്വാഗതം ചെയ്‌തേക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. ഗാലറിയിലെത്തുന്ന കാണികളുടെ പിന്തുണ വേറെ എവിടേയും ഒരു ടീമിനും കിട്ടില്ല. ടീം ഇന്ത്യ മനോഹരമായി കളിക്കുന്നുണ്ടെന്നും രോഹിത് ശര്‍മ, കോലി, ജസ്പ്രീത് ബുംറ എന്നീ മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും അദേഹം എടുത്തു പറഞ്ഞു.

You May Also Like This Video..