Web Desk

ന്യൂഡൽഹി

June 05, 2020, 9:24 pm

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്

Janayugom Online

മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി പാകിസ്ഥാൻ സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദാവൂദ്. ദാവൂദിന്റെ പേഴ്സണൽ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലാണ്.

പിടികിട്ടാപുള്ളിയായ ദാവൂദ് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുകയാണെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നെങ്കിലും പാകിസ്ഥാൻ അത് നിഷേധിച്ചുവരികയായിരുന്നു.
മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ദാവൂദ്.

ENGLISH SUMMARY:dawood ibrahim, wife test pos­i­tive for coronavirus
You may also like this video