പ്രണയം ഒരിക്കലും വറ്റാത്ത നീരുറവയായ് വർണ്ണിക്കുവാൻ ഏറെയുള്ളതും കാലങ്ങൾ മാറുമ്പോഴും കോലങ്ങൾ മാറുമ്പോഴും കണ്ണിന്റെ കാഴ്ച തന്നെ മറയുമ്പോഴും നമ്മുടെ ആദ്യ പ്രണയം ഒരു ഓർമ്മയായി ‘കോരിചൊരിഞ്ഞ മഴയും കട്ടൻ കാപ്പിയുടെയും സാന്നിധ്യത്തിൽ പെയ്തിറങ്ങും.
പ്രണയവും, മഴയും, കട്ടൻ കാപ്പിയും ഷോർട്ട് ഫിലിംമിന്റെ പോസിറ്റീവ് ഘടകമായി ചിത്രീകരിച്ച് കൊണ്ടു ഡാളസിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നു ചിത്രീകരിച്ച ഷോർട്ട് ഫിലിം ‘Day Dreamz’ യു ട്യൂബിൽ റിലീസ് ചെയ്തു. പ്രണയ ചിത്രങ്ങൾ തുടരെ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മികച്ച രീതിയിൽ മറ്റൊരു പ്രണയ സന്ദേശം പറയുന്നതാണ് ഡേ ഡ്രീംസ്. 5 മിനിറ്റ് ഷോർട്ട് ഫിലിം 5 മണിക്കൂറിലേറെ ചിന്തിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിമായി.
സാബു കിച്ചൻ ഓഡിറ്റോറിയത്തിൽ പ്രത്യേക പ്രദർശനവും ഉദ്ഘാടനവും നടത്തുകയുണ്ടായി. ലാന പ്രസിഡന്റ് ജോസെൻ ജോർജ്, മുതിർന്ന പത്ര പ്രവർത്തകൻ പി പി ചെറിയാൻ, സണ്ണി മാളിയേക്കൽ, മീനു എലിസബത്ത്, ഷാജി മാത്യു, ഫ്രിക്സ്മോൻ, ഫ്രാൻസിസ്, വിനോദ് എന്നിവരും സംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ നിന്നും വളരെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോകുന്ന ‘Day Dreamz“ ‘ കഥ, സംവിധാനം ജി ജി പി സ്കറിയ, നിർമ്മാണം ഷിജു എബ്രഹാം വടക്കേമണ്ണിൽ, സ്കീൻ പ്ലേ ബിജോയ് ബാബു, ദൃശ്യങ്ങൾ പകർത്തിയതും എഡിറ്റ് ചെയ്തിരിക്കുന്നതും ജയ് മോഹൻ.
അഭിനയിച്ചിരിക്കുന്നത് ഹരി നമ്പൂതിരി, വിന്നി. അസ്സോസിയേറ്റ് DOP ബോബി റെറ്റിന, അസോസിയേറ്റ് ക്യാമറ ജോസഫ് ഗർവാസസ് & ജോമി ഫ്രാൻസിസ്, ഗ്രാഫിക്സ് ജ്യോതിക് തങ്കപ്പൻ, അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്സൺ ജെയിംസ്, ആർട്ട് ഡയറക്റ്റർ ഹരിദാസ് തങ്കപ്പൻ, ക്രീയേറ്റീവ് ഡയറക്റ്റർ അനശ്വർ മാമ്പിള്ളി, സ്റ്റിൽസ് ടിജോ വർഗീസ്, സ്റ്റുഡിയോ ഷാലു ഫിലിപ്പ്, ലൊക്കേഷൻ റിക്കോർഡിങ് ജയ് കുമാർ, ബി ജി എം ജിൻസൺ വർഗീസ്, സൗണ്ട് ഡിസൈൻ രഞ്ജു രാജ്, പോസ്റ്റർ പത്മകുമാർ, മേക്കപ്പ് ലിൻഡ വർഗീസ് ആന്റ് നിബിയ എബ്രഹാം.
English Summary; Day Dreamz short film
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.