December 3, 2023 Sunday

Related news

December 3, 2023
December 3, 2023
December 3, 2023
December 3, 2023
December 3, 2023
December 3, 2023
December 2, 2023
December 2, 2023
December 2, 2023
December 2, 2023

കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടിക തിരിച്ചയച്ച് കേന്ദ്ര നേതൃത്വം

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2021 11:01 pm

കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ പട്ടിക തിരിച്ചയച്ച് കേന്ദ്ര നേതൃത്വം. എല്ലാ ജില്ലകളിലും ഒറ്റ പേരു നിര്‍ദ്ദേശിച്ചുള്ള പട്ടിക നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കേന്ദ്ര നേതൃത്വം. സുധാകരന്‍ സമര്‍പ്പിച്ച പട്ടികയില്‍ സമവായത്തിലായ ഒമ്പത് ജില്ലകളിലെ പട്ടികയ്ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ബാക്കിയുള്ള അഞ്ച് ജില്ലകളിലും ഗ്രൂപ്പ് സമവായം സൃഷ്ടിച്ച് പട്ടിക സമര്‍പ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും സുധാകരന്‍ ഇന്നലെ ചര്‍ച്ച നടത്തി. ജില്ലാ ഭാരവാഹി പട്ടിക രണ്ടു ദിവസത്തിനുള്ളിലെങ്കിലും പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.