May 26, 2023 Friday

Related news

May 22, 2023
May 21, 2023
May 2, 2023
April 30, 2023
April 29, 2023
April 26, 2023
April 24, 2023
April 23, 2023
April 22, 2023
April 22, 2023

ഡി സി സി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുത്; കേരളത്തിലെ നേതാക്കള്‍ക്ക് രാഹുലിന്റെ നിര്‍ദേശം

Janayugom Webdesk
September 30, 2021 2:39 pm

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പിനു അമിത പ്രാധാന്യം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുതെന്നും സെമികേഡര്‍ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാല്‍ നേതാക്കള്‍ ക്വോട്ട തിരിച്ചു നല്‍കുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കു പകരം യൂണിറ്റ് തലത്തിലുള്ള തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങള്‍ അനിവാര്യമാണെന്നും അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:DCC should not be the group norm in block reor­ga­ni­za­tion; Rahul to ker­ala leaders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.