Web Desk

കോട്ടയം

June 27, 2020, 1:01 pm

കോട്ടയത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറി‍ഞ്ഞു: ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Janayugom Online

കോട്ടയത്ത് നാട്ടകത്തുനിന്ന് കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറി‍ഞ്ഞു. വെെക്കം വെച്ചൂരില്‍ നിന്ന് കാണാതായ ജിഷ്ണു ഹരിദാസിന്റെയാണ് അസ്ഥികൂടം . അസ്ഥികൂടത്തിന് സമീപത്ത്നിന്ന് കണ്ടെടുത്ത ചെരുപ്പ്, വസ്ത്രം, മൊബെെല്‍ ഫോണ്‍ എന്നിവ ജിഷ്ണുവിന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ശനിയാഴ്ച്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും.

ജിഷ്ണു ഹരിദാസിന്റേത് ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിനാണ് പൊലീസ്. എന്നാല്‍ മരണത്തില്‍ ദൂരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. ജൂണ്‍ മുന്ന് മുതലാണ് ജിഷ്ണുവിനെ കാണാതായത്. കുമരകത്തെ ഒരു ബാറില്‍ ജീവനക്കാരനായിരുന്നു മരിച്ച ജിഷ്ണു. ബാര്‍ ഉടമകളുമായുള്ള തര്‍ക്കമാകാം മരണത്തിലേക്ക് നയിച്ചതെന്ന സംശയവും ബന്ധുക്കള്‍ ഉന്നയിച്ചു.

ഇന്നലെ രാവിലെയാണ് അസ്ഥികൂടം മറിയപ്പള്ളിയില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്.

Eng­lish sum­ma­ry: Dead body identified

You may also like this video: