കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്‍റെ സഹകരണത്തോടെ ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തൊഴില്‍മേള നടത്തുന്നു

Web Desk
Posted on December 06, 2019, 11:31 am

കൊച്ചി: കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ സഹകരണത്തോടെ ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തൊഴില്‍മേള നടത്തുന്നു. വിവിധ മേഖലകളില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തൊഴില്‍ രംഗങ്ങളില്‍ വിദഗ്ദ്ധരായവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു  ഏകജാലക സംവിധാനമാണ്  ‘സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍”.

തൊഴില്‍ ദതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന തൊഴില്‍മേള അങ്കമാലി സൗത്തിലെ ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ((DiST) വെച്ച് ഡിസംബര്‍ ഏഴിനാണ് നടക്കുക. അന്‍പതില്‍പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ 1500 ഒഴിവുകളുണ്ട്. കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  www.statejobportal.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ജാരോ എഡ്യൂക്കേഷന്‍, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഫ്ളവേഴ്സ് ഗ്രൂപ്പ്, സീ കേരളം, ജിയോ, ഓപ്പോ, കാര്‍ണിവല്‍ ഗ്രൂപ്പ്, നിപ്പോണ്‍ ടൊയോട്ട, പോപ്പുലര്‍ ഹ്യുണ്ടായ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള കേരളത്തിനകത്തും പുറത്തുമുള്ള മുന്‍നിര കമ്പനികളാണ് തൊഴില്‍മേളയില്‍ അണിനിരക്കുന്നത്. അതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വപ്നതുല്യമായ ഒരവസരമാണ് ലഭ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 7306402567 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

വിവര സാങ്കേതികവിദ്യയുടെ നൂതനവും വിപുലവുമായ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി  അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും, തൊഴില്‍ ദാതാക്കളെയും സേവന ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കുന്ന  ഏകജാല സംവിധാനമായാണ് ജോബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത് .  തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക്  സ്വന്തം വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ അപ്ഡേറ്റ്  ചെയ്ത് തങ്ങള്‍ക്ക്  അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇതിലൂടെ കണ്ടെത്തുന്നതിന് സാധിക്കും. തൊഴില്‍ ദാദാവിന് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി തങ്ങള്‍ക്കു അനുയോജ്യമായ ഉദ്യോഗാര്‍ഥിയെ ഇതിലൂടെ കണ്ടെത്താവുന്നതാണ്

ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രാജ്യാന്തര പ്രൊഫഷണല്‍  നെറ്റ്വര്‍ക്ക്  ലിങ്ക്ഡ് ഇന്‍ ന്‍റെ സേവനം ലഭ്യമാകുന്നതാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ സ്വന്തമാക്കാന്‍ സാധിക്കും. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉള്ളവര്‍ക്ക് അത് വഴി ജോബ് പോര്‍ട്ടലിലെ സേവനം ലഭിക്കുകയും ചെയ്യും. ലിങ്ക്ഡ് ഇന്‍ നെറ്റ്‌വര്‍ക്ക് വഴിയുള്ള തൊഴിലവസരങ്ങള്‍ ഇതിലൂടെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.