June 6, 2023 Tuesday

കനയ്യകുമാറിനെതിരായ അക്രമങ്ങളെ ഡി രാജ അപലപിച്ചു

Janayugom Webdesk
ന്യൂഡൽഹി
February 11, 2020 11:08 pm

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറിനെതിരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അപലപിച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്നതിനായി ബിഹാറിൽ സംസ്ഥാന വ്യാപകമായ കാമ്പയിന് നേതൃത്വം നല്കുകയാണ് കനയ്യകുമാർ. ഇതിനിടയിലാണ് അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഗുണ്ടകൾക്കും അക്രമികൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കനയ്യകുമാറിന് സംരക്ഷണമേർപ്പെടുത്തണമെന്നും അദ്ദേഹം ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: De Raja con­demned the atroc­i­ties against Kanayakumar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.