29 March 2024, Friday

Related news

February 14, 2024
November 7, 2023
September 13, 2023
June 24, 2023
May 19, 2023
May 11, 2023
March 14, 2023
February 10, 2023
December 15, 2022
November 22, 2022

രാജ്യത്തെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി പത്ത് ലക്ഷം കോടി കവിയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2021 9:26 pm

ഇന്ത്യയിലെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി അടുത്ത വര്‍ഷത്തോടെ പത്ത് ലക്ഷം കോടി രൂപ കവിയുമെന്ന് റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് മാസത്തോടെ 8.5 മുതല്‍ ഒമ്പത് ശതമാനം വരെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസോച്ചം (അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ), ക്രൈസില്‍(ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എന്നിവയുടെ സംയുക്ത പഠനം വ്യക്തമാക്കുന്നു. ചില പുനഃസംഘടിപ്പിച്ച ആസ്തികള്‍ക്കുപുറമെ, റീട്ടെയ്ല്‍ മേഖലയിലെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളു(എംഎസ്എംഇ)ടെയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഇടിവും നിഷ്ക്രിയ ആസ്തികളുടെ വര്‍ധനവിന് കാരണമാകുമെന്ന് ‘റീന്‍ഫോഴ്സിങ് ദ കോഡ്’ എന്ന പേരിലുള്ള പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച വിവിധ നയങ്ങളും മറ്റും തുടരാന്‍ സാധ്യതയില്ലെന്നതും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ പാപ്പര്‍ കേസുകള്‍ ആരംഭിക്കാത്തതും, ഈ പ്രതീക്ഷിത നിഷ്ക്രിയ ആസ്തി വര്‍ധനവ് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്സി കോഡി(ഐബിസി)ന്റെ ഫലപ്രാപ്തി എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതായിരിക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2018 മാര്‍ച്ചിലുണ്ടായിരുന്ന ഉയര്‍ന്ന നിലയില്‍ നിന്ന് ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി കുറഞ്ഞുവന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ സ്ഥിതി വ്യക്തമാക്കുന്നത്. 2020 മാര്‍ച്ചിനെ അപേക്ഷിച്ച് 2021 മാര്‍ച്ചില്‍ നിഷ്ക്രിയ ആസ്തി വീണ്ടും കുറഞ്ഞു. ആറ് മാസത്തെ വായ്പാ മൊറട്ടോറിയം, അടിയന്തര വായ്പകള്‍ എന്നിവയും അടിസ്ഥാന മാനദണ്ഡങ്ങള്‍ പുനഃക്രമീകരിച്ചതുമെല്ലാമാണ് ഇതിന് കാരണമായത്. മുന്‍കാലങ്ങളില്‍ വലിയ അക്കൗണ്ടുകളില്‍ നിന്നാണ് നിഷ്ക്രിയ ആസ്തി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി എംഎസ്എംഇകളുടെയും ചില്ലറ വില്പനക്കാരുടെയും മറ്റും അക്കൗണ്ടുകളിലാണ് നിഷ്ക്രിയ ആസ്തി കാണപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry : Dead assets in nation­al banks cross­es 10 lakh crores

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.