August 9, 2022 Tuesday

Related news

August 6, 2022
August 6, 2022
August 4, 2022
August 3, 2022
August 2, 2022
July 29, 2022
July 29, 2022
July 28, 2022
July 27, 2022
July 27, 2022

നേ​പ്പാ​ൾ: മരിച്ച മലയാളികളുടെ മ‍ൃതദേഹ​ങ്ങൾ വ്യാഴാഴ്ച്ച നാട്ടിലെത്തിക്കും

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 21, 2020 8:40 pm

നേ​പ്പാ​ളി​ലെ ദ​മ​നി​ൽ റി​സോ​ർ​ട്ട് മു​റി​യി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻറെ നി​ർ​ദേ​ശ​പ്ര​കാ​രം നോ​ർ​ക്ക അ​ധി​കൃ​ത​ർ നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബന്ധപ്പെട്ടു.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വ്യാ​ഴാ​ഴ്ച മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നേ​പ്പാ​ളി​ൾ മ​രി​ച്ചെ​ന്ന വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് നേ​പ്പാ​ൾ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം നൽകി.

നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു ഡോ​ക്ട​റും കാ​ഠ്മ​ണ്ടു​വി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന​ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​താ​യി കേ​ന്ദ്ര​മ​ന്ത്രി അറിയിച്ചു.

പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ നേ​പ്പാ​ൾ പോ​ലീ​സി​ൻറെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചു വ​രി​ക​യാ​ണെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അറിയിച്ചു.

Eng­lish Sum­ma­ry: Nepal:  Dead bod­ies of Malay­alees to be returned home on Thursday

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.