November 28, 2023 Tuesday

Related news

November 28, 2023
November 22, 2023
November 21, 2023
November 21, 2023
November 20, 2023
November 20, 2023
November 19, 2023
November 19, 2023
November 19, 2023
November 18, 2023

പാലക്കാട് യുവാക്കളുടെതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയിൽ

Janayugom Webdesk
പാലക്കാട്
September 26, 2023 8:58 pm

പാലക്കാട് യുവാക്കളുടെതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിക്കു സമീപമുള്ള ചതുപ്പു നിറഞ്ഞ പാടത്താണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചത്.

വേനോലി ഭാഗത്ത് കഴിഞ്ഞ മാസം അടിപിടിയുണ്ടാക്കിയ നാലു യുവാക്കള്‍ക്കെതിരെ പൊലീസ് കെസെടുത്തിരുന്നു. ഇവരില്‍ കരിങ്കരപ്പുള്ളിയിലെ ബന്ധുവീ്ടടില്‍ താമസിച്ചു വന്നിരുന്ന രണ്ടു യുവാക്കളെ ഈ മാസം ആദ്യം മുതല്‍ കാണാതായിരുന്നു. ഇവരുടെ മൃതദേഹമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നുവെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെ സ്ഥലം തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതിനു ശേഷം മാത്രമെ വിവരം നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് നിലപാട്. 

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.