കാണാതായ വയോധികയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കരക്കടിഞ്ഞു

Web Desk
Posted on September 08, 2019, 12:44 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഞായറാഴ്ച്ച രാവിലെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. 70 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെതാണ് മൃതദേഹം. മുണ്ടും ബ്ലൗസുമാണ് വേഷം. ഉള്‍പ്രദേശത്തു നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരാണോ മരിച്ചത് എന്ന് പരിശോധിച്ച് വരികയാണെന്നും കാസര്‍കോട് ടൗണ്‍ പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസറ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.