ശ്രമങ്ങൾ വിഫലം;കോവിഡിനിടെ ഇഷാന് കണ്ണീർയാത്ര

Web Desk

കോഴിക്കോട്

Posted on April 06, 2020, 7:04 pm

കോവിഡിനിടയിൽ വേദനാജനകമായ മറ്റൊരു വാർത്ത കൂടി. എല്ലാ പ്രതീക്ഷകളെയും തട്ടി തെറിപ്പിച്ചു കൊണ്ട് ഇഷാനെന്ന ആറു വയസ്സുകാരൻ ഒരു ഓർമ്മ മാത്രമായി മാറി. പാവങ്ങാട് കുറൂളിപ്പറമ്പത്ത് പി.കെ.സുബീഷിന്റെയും എൻ.പി.ശ്യാമയുടെയും മകൻ പി.കെ.ഇഷാനാണ് ഞായറാഴ്ച ബെംഗളൂരുവിൽ മരിച്ചത്.ജന്മനാ രോഗബാധിതനായിരുന്നു ഇഷാൻ. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന എക്സ് ലിങ്ക്ഡ് ഹൈപ്പർ ഐജിഎം സിൻഡ്രം എന്ന അസുഖമായിരുന്നു.

12000 രൂപയുടെ ഇൻജെക്ഷൻ എല്ലാ മാസവും എടുത്താണ് ഇഷാന്റെ ജീവിതം മുന്നോട്ടു പോയിരുന്നത്. രോഗം ഗുരുതരമായ സാഹചര്യത്തിൽ അഞ്ചു മാസത്തോളമായി ബംഗളൂരുവിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചികിത്സയ്ക്കായി 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഇടപ്പെട്ട് വി കെയർ പദ്ധതിയിലൂടെ 8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ രോഗം ഗുരുതരമായതോടെ ഇഷാൻ മരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കർണാടക അതിർത്തി കടന്ന് കേരളത്തിൽ പ്രവേശിക്കാനും വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്കെത്താനും ബുദ്ധിമുട്ടുകളുണ്ട്. തുടർന്ന് ആരോഗ്യവകുപ്പും വിവിധ ജില്ലാഭരണകൂടങ്ങളുമായി ബന്ധപ്പെട്ടു. കർണാടകയിൽനിന്നുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയാൽ അതിന്റെ ഡ്രൈവർ 14 ദിവസം ഇവിടെ ക്വാറന്റീനിൽ കഴിയണമെന്നത് ഏറെ ആശങ്ക ഉണർത്തിയിരുന്നു.

ENGLISH SUMMARY: dead body of Ishan reached to Ker­ala from Ban­ga­lore

YOU MAY ALSO LIKE THIS VIDEO