മലവെള്ളപ്പാച്ചിലിൽ കാണാതെ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Web Desk

കോഴിക്കോട്‌

Posted on June 07, 2020, 3:14 pm

മലവെള്ളപ്പാച്ചിലിൽ കാണാതെ പോയ യുവാനിന്റെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി പൊയിലിങ്ങാപ്പുഴയിൽ ഇന്നലെ കാണാതായ ഹനീസ് റഹ്മാന്റെ(17 )ആണ്  ഇരുവഴിഞ്ഞിപുഴയിലെ കൽപുഴ കടവിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതാവുകയായിരുന്നു.

പോലീസും സന്നദ്ധ സംഘടനകളും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish sum­ma­ry: Found dead body of  Hanees rah­man

You may also like this video: