September 26, 2022 Monday

Related news

September 25, 2022
September 24, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 13, 2022
September 11, 2022

കോവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

Janayugom Webdesk
മുംബൈ
May 19, 2020 9:03 am

മുംബൈയിൽ കോവിഡ് രോഗ ലക്ഷണങ്ങളോടെ മരണപ്പെട്ടയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ നിന്ന് കാണാതായെന്നു പരാതി. നവി മൂംബൈയിൽ ഉൾവയിൽ താമസിക്കുന്ന ഉമർ ഫാറൂഖ് ഷെയ്‌ഖി(29) ന്റെ മൃതദേഹമാണ് കാണാതായത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ദിവസക്കൂലിക്കാരനായ ഷെയ്​ഖ്​ മെയ്​ ഒമ്ബതിനാണ്​ നെറൂലിലെ സ്വന്തം വീട്ടില്‍ വെച്ച്‌​ മരിച്ചത്​. നെറൂലിലെ ഡി.വൈ പാട്ടീല്‍ ആശുപത്രിയി​െല ഡോക്​ടര്‍മാരാണ്​ മരണം സ്​ഥിരീകരിച്ചത്​. ശേഷം മൃതദേഹം എന്‍.എം.എം.സി ആശുപത്രിയിലേക്ക്​ മാറ്റി. ഹൃദയാഘാതം മൂലമാണ് ഷെയ്​ഖ്​ മരിച്ചതെന്ന്​ എന്‍.എം.എം.സി അധികൃതര്‍ വ്യക്​തമാക്കിയെങ്കിലും ന്യൂമോണിയ അനുഭവപ്പെട്ടിരുന്നതിനാല്‍ കോവിഡ്​​ പരിശോധനക്ക്​ വിധേയമാക്കാന്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ക്ക് കൊവിഡില്ലെന്ന പരിശോധനാഫലം വന്നു.

സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളെത്തിയപ്പോഴാണ് കാണാനില്ലെന്ന മറുപടി ലഭിച്ചത്.
മൃതദേഹം കൊണ്ടുവന്നപ്പോള്‍ പോലിസ് തിരിച്ചറിയല്‍ ടാഗ് അണിയിച്ചിരുന്നില്ലെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മൃതദേഹം കൈമാറിയതിനാലാണ് വീഴ്ചയുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കോസ്റ്റല്‍ പോലിസ് അറിയിച്ചു.

ENGLISH SUMMARY: dead body was miss­ing from mortuary

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.