Web Desk

തിരുവനന്തപുരം/കോഴിക്കോട്

January 24, 2020, 8:48 am

നേപ്പാളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

Janayugom Online

നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നു. ഡൽഹിയിൽ നിന്നും ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിൽ (തെക്കതിൽ വീട്ടിൽ) പ്രവീൺകുമാർ കെ നായർ (39), ഭാര്യ ശരണ്യ ശശി (34), മക്കളായ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ്(4) എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിക്കുും. പൊതുദർശനത്തിനുശേഷം രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽത്തന്നെ സംസ്കാരചടങ്ങുകൾ നടത്തും.

കു​ന്നമം​ഗ​ലം താ​ളി​ക്കു​ണ്ട് പു​ന​ത്തി​ൽ ര​ഞ്ജി​ത്ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ൻ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങൾ ഡൽഹിയിൽ നിന്നും വിമാനമാർഗം രാത്രിയോടെ എത്തിച്ചു. മൃതദേഹങ്ങൾ മൊ​ക​വൂ​രി​ലെ വീ​ട്ടി​ലേയ്ക്കാണ് ആദ്യം കൊണ്ടുപോവുക. പി​ന്നീ​ട് കു​ന്നമം​ഗ​ല​ത്തെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം സം​സ്​കാ​രം നടക്കും. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രഞ്ജിത്തിന്റെ മകൻ മാ​ധ​വിനെ ബുധനാഴ്ച രാ​ത്രി മൊ​ക​വൂ​രി​ലെ അ​മ്മ​യു​ടെ വീട്ടിൽ എ​ത്തി​ച്ചിരുന്നു. നേ​പ്പാ​ളി​ലെ ദ​മ​നി​ലെ റി​സോ​ർ​ട്ടി​ൽ നി​ന്ന് വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് രണ്ടുകുടുംബങ്ങളിലെ എട്ട് പേരും മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാല ആശുപത്രിയിൽ പൂർത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്.

you may also like this video;