ശംഖുമുഖത്തു നിന്നും ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on December 01, 2017, 1:34 pm

തിരുവനന്തപുരം: ശംഖുമുഖത്തു നിന്നും തിരിച്ചറിയാനാകാത്ത ഒരാളെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എയര്‍പോര്‍ട്ട് അധികൃതരാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. കടലില്‍ നിന്നും ഹെലീകോപ്ടറില്‍ നിന്നാണ് പുറത്തെത്തിച്ചത്. അറുപത് വയസോളം പ്രായമുള്ള പുരുഷനാണിദ്ദേഹം. പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിൾ (40) എന്ന വ്യക്തിയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കിള്‍ വാര്‍ഡില്‍ ചികിത്സയിലാണ്.