23 April 2024, Tuesday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 14, 2023
January 19, 2023
January 12, 2023

കാബൂളില്‍ നിന്നും അഭയാര്‍ഥികളുമായി പറന്ന വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം

Janayugom Webdesk
വാഷിങ്ടണ്‍
August 18, 2021 11:11 am

അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് പാലായനം ചെയ്യാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പല ദുരന്തവാര്‍ത്തകളും നാം കേട്ടും, കണ്ടും അറിഞ്ഞതുമാണ്.

അത്തരത്തിലൊരു ദുരന്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഭയാര്‍ഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് അറിയിച്ചു.

യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുഎസ് വ്യക്തമാക്കി. സുരക്ഷാസാഹചര്യം മോശമായ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങി യാത്ര ചെയ്ത രണ്ട് പേര്‍ യാത്രയ്ക്കിടെ താഴേക്ക് വീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

Eng­lish Sum­ma­ry : dead­body remains in us air­craft tyre when landed 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.