June 9, 2023 Friday

Related news

December 24, 2022
July 26, 2022
November 3, 2021
September 18, 2021
June 20, 2021
January 11, 2021
October 14, 2020
June 9, 2020
June 2, 2020
March 2, 2020

പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ മാസം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2020 4:54 pm

പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടി നല്‍കിയ തീയതി ഈ മാസം 30 ന് അവസാനിക്കും. മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കൊറോണ വൈറസ് വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ജൂണ്‍ 30 വരെ നീട്ടിയത്. പത്താമത്തെ തവണയാണ് പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന തീയതി നീട്ടി നല്‍കുന്നത്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എന്നാല്‍ പാൻ ലഭിക്കാൻ പുതുതായി അപേഷിക്കുമ്പോള്‍ ആധാര്‍ ആവശ്യമില്ല. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നിതില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.

  • എൻആര്‍ഐകള്‍ക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.
  • എൻഎസ്ഡിഎല്‍, യുടിഐടിഎസ്എല്‍ എന്നിവയുടെ സേവന കേന്ദ്രങ്ങള്‍ വഴി ഓഫ്‌ലൈനായും ആധാറുമായി ബന്ധിപ്പിക്കാം. ഓണ്‍ലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
  • ഇന്‍കംടാക്‌സ് ഇ‑ഫയലിങ് പോര്‍ട്ടല്‍വഴിയും ആധാര്‍ ബന്ധിപ്പിക്കാം. UIDPAN12digit Aadhaar>10digitPAN> എന്ന ഫോര്‍മാറ്റില്‍ 56161 എന്ന നമ്പരിലേയ്ക്കോ 567678 എന്ന നമ്പരിലേയ്ക്കോ എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാവുന്നതാണ്.
  • നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ സാധിക്കാതെ വരും.
  • സാമ്പത്തിക ഇടപാടുകള്‍ക്കായി അസാധുവായ പാൻ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.