ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. പാകിസ്ഥാനിൽ ചാവേറാക്രമണം. 10 ഭീകരരെ വധിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. തെഹ്രീക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) യുമായി ബന്ധമുള്ളതായി സംശയിക്കുന്ന 10 തീവ്രവാദികളെയാണ് വധിച്ചത്.
രാജ്യത്ത് നിന്ന് ഭീകരവാദത്തെ ഇല്ലാതാക്കാൻ സുരക്ഷാ സേനയ്‌ക്കൊപ്പം രാജ്യം നിലകൊള്ളുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. 440 യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചാവേർ ആക്രമണം ഉണ്ടായത്.2025 ലെ ആഗോള ഭീകരവാദ സൂചിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിൽ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 45% വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.